വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 330 ആയി. പതിനൊന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചാലിയാറില്‍ 177 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയത്. ചാലിയാര്‍ ഭാഗത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ഇപ്പോഴും 284 പേര് കാണാമറയത്താണ്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായി. തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികള്‍ പൂർത്തിയാക്കും.

TAGS : WAYANAD LANDSLIDE | DEATH
SUMMARY : Wayanad Tragedy; The death toll has reached 330

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *