ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു. സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ ലക്ഷം രൂപയാണ് നൽകിയത്. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത്, പ്രവർത്തകസമിതി അംഗങ്ങളായ ജഗത് എം. ജി, ശിവശങ്കരൻ. എൻ.കെ, ഫ്രാൻസിസ് ടി. എം, എന്നിവർ മേപ്പാടി പഞ്ചായത്തിലെത്തിയാണ് ധനസഹായം വിതരണം ചെയ്തത്.
<BR>
TAGS : WAYANAD LANDSLIDE

Posted inASSOCIATION NEWS
