ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാൻ പോകരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാൻ പോകരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

വയനാട്: പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാനായി ആരും പോകരുതെന്ന് കേരള പോലീസ്. വയനാട്ടിലെ മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ കാഴ്ചകള്‍ കാണാൻ തടിച്ചുകൂടുന്നത് പലപ്പോഴും രക്ഷാ പ്രവറത്തനത്തിന് തടസ്സമാകാറുണ്ട്. സഹായങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ വിളിക്കാം എന്നും പോലീസിന്റെ ഫേസ്ബുക്ക്‌ പേജിലെ അറിയിപ്പില്‍ പറയുന്നു.

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട്.

TAGS : KERALA POLICE | WAYANAD LANDSLIPE
SUMMARY : Do not visit disaster sites for sightseeing; Kerala Police with warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *