വയനാട് ദുരന്തം: മുലപ്പാൽ നൽകാമെന്നതിന് അശ്ലീല കമന്റിട്ടയാളെ  തേടിപ്പിടിച്ച് കൈകാര്യം ചെയ്‌ത് നാട്ടുകാർ

വയനാട് ദുരന്തം: മുലപ്പാൽ നൽകാമെന്നതിന് അശ്ലീല കമന്റിട്ടയാളെ തേടിപ്പിടിച്ച് കൈകാര്യം ചെയ്‌ത് നാട്ടുകാർ

കണ്ണൂർ: വയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് സന്നദ്ധത അറിയിച്ച ദമ്പതിമാരുടെ ഫേസ്ബുക് പോസ്റ്റിന് കീഴിൽ മോശം കമന്റ് ഇട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. പേരാവൂർ പെരുമ്പുന്ന സ്വദേശിയെയാണ്‌ നാട്ടുകാർ പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച്‌ കൈകാര്യം ചെയ്തത്‌.

ഉരുൾപൊട്ടലിൽ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് പാൽ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍  അശ്ലീല കമന്റിട്ടത്.

ഒരു നാട് മുഴുവൻ ഒലിച്ചുപോകുകയും, കേരളം ഒന്നടങ്കം വയനാടിനെ ചേർത്തുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു അശ്ലീല കമന്റ് വന്നത്.  കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്. താൻ ചെയ്തത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
<br>
TAGS : KANNUR NEWS
SUMMARY :  Wayanad Landslide. Locals hunted down and manhandled the person who made the obscene comment.

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *