വയനാട് ദുരന്തഭൂമിയില്‍ കൈത്താങ്ങ് ആകാൻ മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍

വയനാട് ദുരന്തഭൂമിയില്‍ കൈത്താങ്ങ് ആകാൻ മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍

വയനാടിന് സഹായവുമായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ‌ ഇന്റർനാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി പി സാലിഹിന്റെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവരാണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് വയനാട് ഉണ്ടായത്.

നിരവധി പേർക്ക് ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരുക്ക് പറ്റി. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദുരന്തത്തില്‍ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സി പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്.

ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണ പദാർത്ഥങ്ങള്‍, ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, ആവശ്യമായ പാത്രങ്ങള്‍. കുപ്പിവെള്ളം, കുടി വെള്ള ടാങ്കർ മുതലായ ആവശ്യസാധനങ്ങളുമായാണ് കെയർ ആന്റ് ഷെയറും സി പി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.

TAGS : MAMMUTTY | WAYANAD LANDSLIDE
SUMMARY : Mammootty’s care and share to help in Wayanad disaster land

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *