വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

ബെംഗളൂരു: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിനായി തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ സ്റ്റാഫ് കൗണ്‍സില്‍.

മാനേജര്‍ പി.എം. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് യോഗമാണ് തീരുമാനമെടുത്തത്. എംഎംഎ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനമെന്ന് ക്രസന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുജാഹിദ് മുസ്ഥഫാ ഖാന്‍ പറഞ്ഞു.

എംഎംഎയുടെ എല്ലാ സ്ഥാപനങ്ങളിലുമായി നൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ ഇരകളായവര്‍ക്ക് വേണ്ടി യോഗത്തില്‍ മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പള്‍ ശ്വേത, രാജവേലു, ശിവകുമാര്‍, അഫ്‌സര്‍, ജ്യോതി എന്നിവര്‍ സംസാരിച്ചു.
<br>
TAGS : MALABAR MUSLIM ASSOCIATION | CMDRF
SUMMARY : Wayanad landslide; MMA Staff Council announces one day’s wages for rehabilitation activities.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *