വയനാട് ഉരുള്‍പൊട്ടല്‍; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: വയനാട് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.

വയനാട്ടിലെ ഉരുള്‍പൊട്ടിലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസഹായം ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്. മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. ന്നിലവില്‍ 36 മൃതദേഹങ്ങള്‍ കണ്ടത്തിയിട്ടുണ്ട്‌.


TAGS : WAYANAD LANDSLIDE
SUMMARY : Wayanad Landslide; Prime Minister announced the financial assistance

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *