വയനാട് ഉരുള്‍പൊട്ടല്‍; തിരച്ചില്‍ പുനരാരംഭിച്ചു

വയനാട് ഉരുള്‍പൊട്ടല്‍; തിരച്ചില്‍ പുനരാരംഭിച്ചു

വയനാട്: മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾക്കായുള്ള തിരിച്ചിൽ അനൗദ്യോഗികമായി നിർത്തിയത് പുനരാരംഭിക്കുന്നു. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് – സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍ നടത്താനാണ് തീരുമാനം.

ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വയനാട്ടില്‍ ചേർന്ന യോഗത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത്. 14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയില്‍ പരിശോധന നടത്തുക. ദുര്‍ഘട മേഖലയില്‍ തിരച്ചില്‍ നടക്കുന്നതിനാല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍.

TAGS : WAYANAD LANDSLIDE | SEARCH
SUMMARY : Wayanad Landslide; The search has resumed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *