‘മലയാളികള്‍ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

‘മലയാളികള്‍ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യണമെന്ന് നടൻ ടോവിനോ തോമസ്. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോള്‍ ക്യാമ്പുകളില്‍ ആണ്.

ഈ ഒരു സാഹചര്യത്തില്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യാൻ ശ്രമിക്കണം. ഏത് രീതിയില്‍ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികള്‍ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണെന്ന് താരം പറഞ്ഞു.

നമ്മള്‍ തമ്മില്‍ എന്തൊക്കെ പിണക്കങ്ങള്‍ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മള്‍ ഒന്നിച്ച്‌ നില്‍ക്കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികള്‍ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ 25 ലക്ഷം രൂപ കൈമാറി. ടൊവിനോയ്‌ക്ക് പുറമെ മോഹൻലാല്‍, മമ്മൂട്ടി, ദുല്‍ഖർ സല്‍മാൻ, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.

TAGS : WAYANAD LANDSLIDE | TOVINO
SUMMARY : ‘Malayalees are always an example to the world, no big or small for Wayanad, do what you can’: Tovino Thomas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *