വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്.

ഇന്നലെ സുൽത്താൻ ബത്തേരി ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ പോൾ മാത്യൂസിന്‍റെ വീടിന്‍റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്. കോഴിക്കൂടിനടുത്ത് പുലി വന്നതിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
<BR>
TAGS : WAYANAD, LEOPARD ATTACK,

SUMMARY : Leopard attacks again in Wayanad; Goat killed in Kabanigiri

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *