വയനാട് ദുരന്തം: മേപ്പാടി സ്‌കൂള്‍ 27ന്‌ തുറക്കും

വയനാട് ദുരന്തം: മേപ്പാടി സ്‌കൂള്‍ 27ന്‌ തുറക്കും

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്‌കൂള്‍ 27ന്‌ തുറക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂളുകളാണ് 27 മുതല്‍ അധ്യയനം പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

മേപ്പാടി ഗവ. എല്‍പിഎസ്‌, ജിഎച്ച്‌എസ്‌എസ്, സെന്റ്‌ ജോസഫ്‌സ്‌ യുപി എന്നിവിടങ്ങളെ ക്ലാസ്സുകളാണ് പ്രവർത്തിക്കുക. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരെ പുനരധിവാസത്തിന്റെ ഭാഗമായി മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനമാരംഭിക്കുക. അതില്‍ സെപ്തംബർ രണ്ടിനാണ് വെള്ളാര്‍മല ജിവിഎച്ച്‌എസ്‌എസ് മേപ്പാടി ജിഎച്ച്‌എസ്‌എസിലും മുണ്ടക്കൈ ജിഎല്‍പി സ്‌കൂള്‍ മേപ്പാടി എപിജെ ഹാളിലും പ്രവര്‍ത്തനമാരംഭിക്കുക.

അതേസമയം അന്നേദിവസം പ്രവേശനോത്സവം നടത്തും. ചൂരല്‍ മലയില്‍ നിന്ന് മേപ്പാടി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നതിന് മൂന്ന് കെഎസ്‌ആര്‍ടിസി ബസുകള്‍ സ്റ്റുഡന്‍സ് ഒണ്‍ലി ആയി സര്‍വ്വീസ് നടത്തും. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് വരുന്നതിന് കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS : WAYANAD LANDSLIDE | SCHOOL
SUMMARY : Wayanad disaster: Meppadi school will open on 27th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *