വയനാടിന് കെെത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കെെമാറി പൃഥ്വിരാജ്

വയനാടിന് കെെത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കെെമാറി പൃഥ്വിരാജ്

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതുവരെയായി വിക്രം, ചിരഞ്ജീവി, രാംചരണ്‍, പ്രഭാസ്, അല്ലു അർജുൻ, കമല്‍ഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മുന്നേ തന്നെ സംഭാവന നല്‍കിയിരുന്നു.

കൂടാതെ മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മോഹൻലാല്‍, ദുല്‍ഖർ സല്‍മാൻ, നയൻതാര, ടൊവീനോ, തോമസ്, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷ്, അനശ്വര രാജൻ, ജോജു ജോർജ്ജ്, ആസിഫ് അലി, സൗബിൻ ഷാഹിർ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക നല്‍കി. കൂടാതെ സംവിധായകൻ അമല്‍ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

TAGS : WAYANAD LANDSLIDE | PRITHVIRAJ
SUMMARY : Wayanad with your camera Kethang for Wayanad; Prithviraj donated 25 lakhs to the relief fund

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *