വയനാട് പുനരധിവാസം: മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും

വയനാട് പുനരധിവാസം: മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ പറഞ്ഞു. സർക്കാറുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ തയ്യാറാണെന്നും സർക്കാറിന്റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

പുനരധിവാസ പദ്ധതിക്കായി സർക്കാർ സഹകരണവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ടൗൺഷിപ്പുമായി ബന്ധപ്പെട്ട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനം വരുമ്പോൾ കൂടി ആലോചിച്ച് വേണ്ട സഹകരണങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ലീഗ് എം.പിമാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമിയായതിനാൽ സ്ഥലലഭ്യതക്ക് കേന്ദ്രസർക്കാറിന്റെ അനുമതി വേണ്ടിവരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
<BR>
TAGS : WAYANAD LANDSLIDE | INDIAN UNION MUSLIM LEAGUE
SUMMARY : Wayanad Rehabilitation: Muslim League will construct 100 houses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *