വയനാട് പുനരധിവാസം; നോർക്കയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

വയനാട് പുനരധിവാസം; നോർക്കയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ബെംഗളൂരു ശിവജിനഗറില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് വികസന ഓഫീസര്‍ റീസ രഞ്ജിത് ലോക കേരളസഭാംഗങ്ങളായ സി.കുഞ്ഞപ്പന്‍, റജി കുമാര്‍, എം.കെ.നൗഷാദ്, എല്‍ദോ ചിറക്കച്ചാലില്‍ വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധികരിച്ച് സി.പി രാധാകൃഷ്ണന്‍. സത്യന്‍ പുത്തൂര്‍, ബിനു ദിവാകരന്‍, എം.കെ സിറാജ്, ആര്‍.വി ആചാരി, മെറ്റി ഗ്രേസ്, പ്രമോദ് വരപ്രത്ത്, അബ്ദുല്‍ റൗഫ്, സിജു ജോണ്‍, ജോര്‍ജ് മാത്യു, സനല്‍ദാസ് കെ. വി, സന്തോഷ് സി.വി, ബിജു.എസ്, മനോജ് കെ വിശ്വനാഥന്‍, എം. കാദര്‍ മൊയ്തീന്‍, സുരേഷ്. കെ, ടോമി ജെ ആലുങ്കല്‍, റഫീഖ്. ഒ.കെ, മുരളീധരന്‍ നായര്‍, ഡെന്നീസ് പോള്‍, ചന്ദ്രശേഖര കുറുപ്പ്, ഹനീഫ.കെ, നാസര്‍ നീലസാന്ദ്ര, അബ്ദുല്‍ നാസര്‍ കെ.കെ, ഷംസുദ്ദീന്‍ കൂടാളി എന്നിവര്‍ പങ്കെടുത്തു.

വിവിധ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മ്മാണവും, കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും മുന്‍കൈ എടുക്കാമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.
<BR>
TAGS: NORKA ROOTS | WAYANAD LANDSLIDE
SUMMARY : wayanad rehabilitation.Norka review meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *