വയനാട് പുനരധിവാസം; അടിയന്തരപ്രമേയത്തിന് അനുമതി

വയനാട് പുനരധിവാസം; അടിയന്തരപ്രമേയത്തിന് അനുമതി

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച അനുവദിച്ച്‌ സര്‍ക്കാര്‍. ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും സംസ്ഥാന സർക്കാർ ക്രിയാത്മകമായി വിഷയത്തില്‍ ഇടപെടണമെന്നും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിഷയം ചർച്ചചെയ്യാൻ തായാറണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പുനരധിവാസത്തിനുള്ള നടപടികള്‍ സർക്കാർ ഗൗരവമായി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസഹായം മന്ത്രിസഭ ആവ‍ശ്യപ്പെട്ടിടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒന്നിനാണ് അടിയന്തരപ്രമേയത്തിന്മേല്‍ ചർച്ച. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്.

TAGS : WAYANAD LANDSLIDE | REHABILITATION
SUMMARY : Wayanad Rehabilitation; Permission to Urgent Motion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *