വയനാട് പുനരധിവാസം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

വയനാട് പുനരധിവാസം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറി.അര മണിക്കൂറോളം നേരമാണ് ഇരുവരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോഗ് കല്ല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച്ച.

2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.
<br>
TAGS : WAYANAD LANDSLIDE
SUMMARY : Wayanad Rehabilitation; The Chief Minister met the Prime Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *