വയനാട് പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പാക്കും: ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും-മന്ത്രി കെ രാജൻ
▪️ മന്ത്രി കെ. രാജൻ.

വയനാട് പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പാക്കും: ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും-മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസത്തിനായി എത്ര വില കൊടുത്തും വ്യവഹാരങ്ങൾ ഇല്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കും. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
<BR>
TAGS : WAYANAD LANDSLIDE | MINISTER K RAJAN
SUMMARY :  Wayanad : List of disaster victims to be released today- Minister K Rajan

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *