വയനാട് ദുരിതാശ്വാസനിധി; ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള എഴുപതിനായിരം രൂപയുടെ ഡി.ഡി നോര്‍ക്ക വികസന ഓഫീസര്‍ റീസ രഞ്ജിത്തിന് കൈമാറുന്നു

വയനാട് ദുരിതാശ്വാസനിധി; ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി

ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഴുപതിനായിരം രൂപ (Rs 70,000/-) പ്രസിഡന്റ് കെ ജി ഇന്ദിര, സെക്രട്ടറി പൊന്നമ്മ ദാസ്, ജോയിന്റ് സെക്രട്ടറി. പ്രദീപ്. പി പി, ട്രഷറര്‍, പ്രതീഷ് ടി വി, വൈസ് പ്രസിഡന്റ് ഹുസൈന്‍.കെ.ബി, കമ്മിറ്റി മെമ്പര്‍ തങ്കമ്മ സുകുമാരന്‍, തുടങ്ങിയവര്‍ ചേര്‍ന്ന് ബെംഗളൂരുനോര്‍ക്ക ഓഫീസില്‍ എത്തി കൈമാറി.

നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS
SUMMARY :  Wayanad Relief Fund; Sastra Sahitya Vedi handed over the donation

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *