വയനാട്ടില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം
▪️ ഫയല്‍ ചിത്രം

വയനാട്ടില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം

വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം. തീരുമാനം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് വനംമേധാവി പുറത്തിറക്കി. തിരുവനന്തപുരം സുവോളജിക്കല്‍ പാർക്കിലായിരിക്കും കടുവയുടെ പുനരധിവാസം. കെണിയിലായ അതേകൂട്ടില്‍ തന്നെ 13 ദിവസമായി കഴിയുകയായിരുന്നു കടുവ.

നാളെ വൈകിട്ട് കടുവയെ വയനാട്ടില്‍ നിന്ന് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് കേണിച്ചിറയില്‍ കഴിഞ്ഞ മാസം പിടിയിലായത്. കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ലെന്നും താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.

മൂന്ന് പശുക്കളെ കടുവ കൊന്നുതിന്നിരുന്നു. തുടർന്ന് പശുത്തൊഴുത്തിന് സമീപം വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്.

TAGS : WAYANAD | TIGER | THIRUVANATHAPURAM
SUMMARY : It has been decided to move the tiger caged in Wayanad to Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *