വയനാട് ദുരന്തം: തിരച്ചിലിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 4 ലക്ഷം രൂപ കണ്ടെത്തി

വയനാട് ദുരന്തം: തിരച്ചിലിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 4 ലക്ഷം രൂപ കണ്ടെത്തി

കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് വെള്ളാർമല പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് സംഘം. സ്കൂൾ റോഡ് പരിസരത്തെ പരിശോധനയിലാണ് തുക കണ്ടെത്തിയത്. പോലീസ് കൺട്രോൾ റൂമിലേക്ക് പണം കൈമാറി.

അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ് ലഭിച്ചത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്. പണം റവന്യൂവകുപ്പിന് കൈമാറി. ബാങ്കിന്‍റെ ലേബൽ അടക്കമുള്ള പണമാണ് ലഭിച്ചത്. കല്യാണ ആവശ്യങ്ങൾക്കോ മറ്റോ എടുത്തതായിരിക്കാം എന്നാണ് കരുതുന്നത്. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 231 പേര്‍ മരിക്കുകയും 128 പേരെ കാണാതാവുകയും ചെയ്തിരുന്നു.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Wayanad tragedy: During the search, Rs 4 lakhs wrapped in a plastic bag were found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *