വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി

വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി

ബെംഗളൂരു : ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ആർഭാടമില്ലാതെ നടത്താൻ തീരുമാനിച്ചതായി പ്രസിഡണ്ട് എം.കെ. മത്തായി, ജനറൽ സെക്രട്ടറി സുന്ദരൻ പച്ചിക്കാരൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 22-ന് ഹൊസ്പേട്ടയിലെ വി.എൻ റോയൽ ഫംഗ്ഷൻ ഹാളിലാണ് പരിപാടി. നേരത്തെ തീരുമാനിച്ചിരുന്ന കലാപരിപാടികളും മത്സരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ദീപങ്ങൾ തെളിയിക്കും.വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ സഹായിക്കാനും സംഘടന തീരുമാനിച്ചു.
<BR>
TAGS :  WAYANAD LANDSLIDE | MALAYALI ORGANIZATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *