വയനാട് ദുരന്തം; കല ബാംഗ്ലൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ കൈമാറി

വയനാട് ദുരന്തം; കല ബാംഗ്ലൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ കൈമാറി

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായവരുടെ പുനരധിവാസത്തിന് കല ബാംഗ്ലൂർ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കല ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ് കെ ജോർജ് കെ കെ ശൈലജ എംഎൽഎയ്ക്ക് തുക  കൈമാറി. ചടങ്ങിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഉമേഷ്‌, ബെംഗളൂരു  ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലിംഗരാജ്, കല വൈസ് പ്രസിഡന്റ്‌ കൊച്ചുമോൻ, ജോയിന്റ് സെക്രട്ടറി സുമേഷ് എന്നിവർ പങ്കെടുത്തു.

കോവിഡ് ദുരന്തകാലത്തുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കല സ്വാന്തനം എന്ന പദ്ധതിയിലൂടെ കേരളത്തിലും കർണാടകയിലും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്തു വരുന്നു.
<BR>
TAGS : CMDRF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *