വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

ബെംഗളൂരു: വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ വയനാട് ജില്ല അസിസ്റ്റൻറ് കളക്ടർ ഗൗതം രാജ് ഐഎഎസിന് കൈമാറി. സമാജം പ്രസിഡണ്ട് പി.എസ് നായർ, സെക്രട്ടറി മുരളിധരമേനോൻ, ട്രഷറർ പോൾ ആൻ്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് ജോൺ, ശശീധരന്‍ കുട്ടി എന്നിവർ വയനാട് കലക്ട്രേറ്റിലെത്തിയാണ് ചെക്ക് കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നന്ദി അർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
<BR>
TAGS :  WAYANAD LANDSLIDE | CMDRF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *