വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് വള്ളംകളി മാറ്റിവെക്കാന്‍ തീരുമാനമായത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന.

നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്‍ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.
<br>
TAGS : NEHRU TROPHY BOAT RACE | WAYANAD LANDSLIDE,
SUMMARY : Wayanad Tragedy; Nehru Trophy boat race postponed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *