വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടന ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടന ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കണ്ണൂര്‍: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടനയായ വളപ്പൊട്ടുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വി കെ സുരേഷ് ബാബു ക്ലാസ് എടുത്തു.

ബസിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണപ്പോൾ സമയോചിതമായ ഇടപെടലിലൂടെ നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെ എസ് ആർ ടി സി ഡ്രൈവറും പൂർവ്വവിദ്യാർഥിയുമായ രാജേഷ് പിഎസിനെ ചടങ്ങില്‍ മൊമെന്റോ നൽകി ആദരിച്ചു. സുനിൽ കീഴാരം അധ്യക്ഷത വഹിച്ചു, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ലിബിൻ കഞ്ഞിരക്കാട്ടുകുന്നേൽ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പുത്തൻനടയിൽ വളപ്പൊട്ടുകൾ എക്സിക്യൂട്ടീവ് മെമ്പർ ഷനിഷ് എം എം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെയ്സൺ ലൂക്കോസ് സ്വാഗതവും പി ടി എ പ്രസിഡന്റ്‌ വിജയകുമാർ നന്ദിയും പറഞ്ഞു.


<BR>
TAGS : KANNUR NEWS
SUMMARY : Wayattuparam St. Joseph’s UP School Alumni Association Organized Awareness Class

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *