ട്രാഫിക് പോലീസുകാർക്ക് ഡ്യൂട്ടിയിൽ തൊപ്പി നിർബന്ധമാക്കി

ട്രാഫിക് പോലീസുകാർക്ക് ഡ്യൂട്ടിയിൽ തൊപ്പി നിർബന്ധമാക്കി

ബെംഗളൂരു: ട്രാഫിക് ഡ്യൂട്ടിയിലുള്ള സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും യൂണിഫോം തൊപ്പി നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യൂണിഫോമിന്റെ കൂടെ തൊപ്പി ധരിക്കാതെ ഡ്യൂട്ടി ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കി. പോലീസ് തൊപ്പി അവരുടെ യൂണിഫോമിന്റെ ഭാഗമാണ്. എന്നാൽ പലപ്പോഴും ഉദ്യോഗസ്ഥർ ഇവ ഇല്ലാതെയാണ് ഡ്യൂട്ടി ചെയ്യുന്നത്. ഈ പ്രവണത നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഹെബ്ബാളിന് സമീപം ഡ്യൂട്ടിക്കിടെ തൊപ്പി ധരിക്കാത്ത ട്രാഫിക് കോൺസ്റ്റബിളിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഉത്തരവെന്ന് ജോയിൻ്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു. കൂടാതെ, ഡ്യൂട്ടി സമയത്ത് ട്രാഫിക് പോലീസുകാർ മോട്ടോർ സൈക്കിളിൽ ഇരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TRAFFIC POLICE
SUMMARY: Bengaluru traffic policemen to compulsorily wear caps while on duty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *