പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

ഇസ്‌ലാമബാദ്: പാകിസ്ഥാനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രദേശത്ത് ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

അപകടത്തിൽപ്പെട്ട ബസിൽ ആകെ ഉണ്ടായിരുന്നത് 27 യാത്രക്കാരാണ്. ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നദിയിൽനിന്ന് കണ്ടെടുത്തത് 13 പേരുടെ മൃതദേഹമാണ്. ബാക്കിയുള്ളവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഈ പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ നദിയിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.
<br>
TAGS : PAKISTAN | ACCIDENT
SUMMARY : Wedding party bus overturns into river in Pakistan; 26 out of 27 had a tragic end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *