ക്ഷേമ പെൻഷൻ: 40.50 കോടി രൂപ ഇൻസെന്റിവ്‌ അനുവദിച്ചു

ക്ഷേമ പെൻഷൻ: 40.50 കോടി രൂപ ഇൻസെന്റിവ്‌ അനുവദിച്ചു

സാമൂഹികസുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റിവായി 40.50 കോടി രൂപ അനുവദിച്ചതായി ധന മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ സഹകരണ സംഘങ്ങള്‍ക്ക്‌ ലഭിക്കേണ്ട ഇൻസെന്റീവ്‌ അനുവദിക്കണമെന്ന ശിപാർശ ലഭിച്ചപ്പോള്‍ തന്നെ തുക അനുവദിക്കുകയായിരുന്നു.

22.76 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ട്‌ ക്ഷേമ പെൻഷൻ എത്തിക്കുന്നത്‌. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ്‌ അനുവദിക്കുന്നുണ്ട്. സംഘങ്ങള്‍ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതില്‍ നിന്നാണ്‌ വിതരണം ചെയ്യുന്നത്‌.

TAGS : LATEST NEWS
SUMMARY : Welfare Pension: Rs 40.50 crore incentive sanctioned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *