ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂരില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു. ഒരാഴ്ചമുമ്പ് ശരീരവേദനയും ഛര്‍ദ്ദിയുമായി തൃക്കുന്നപ്പുഴ ഫഷറീസ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 55 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫിഷറീസ് ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയയ്ക്കുകയും രോഗം സ്ഥിരീകരിച്ചുകൊണ്ട് ഫലം എത്തുകയുമായിരുന്നു. ഇദ്ദേഹത്തെ പ്രത്യേക നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകു വഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സീന്‍ ലഭ്യമാണ്. പക്ഷേ വൈസ്റ്റ് നൈലിന് നിലവിൽ വാക്സീനില്ല. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രണ്ട് മാസം മുമ്പ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവും പാലക്കാടും വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ വയോധികനും മരണപ്പെട്ടിരുന്നു.
<BR>
TAGS : WESTNAIL FEVER | ALAPPUZHA NEWS
SUMMARY : West Nile fever confirmed in Alappuzha

 

 

 

ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *