വീൽ ചെയറുകൾ നൽകി

വീൽ ചെയറുകൾ നൽകി

ബെംഗളൂരു: എസ് വൈ എസ് ജില്ലാ സാന്ത്വന സമിതിക്ക് കീഴില്‍ ആശുപത്രികളില്‍ നല്‍കിവരുന്ന വീല്‍ചെയര്‍ ആദ്യഘട്ട വിതരണം ശിവാജി നഗര്‍ ബൗറിംഗ് ആശുപത്രിയില്‍ നടന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളില്‍ ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും, വിശേഷ ദിവസങ്ങളില്‍ ഭക്ഷണ വിതരണം, വളണ്ടിയര്‍ സേവനം, രക്ത ദാനം എന്നിവ നടത്തുന്നുണ്ട്.

വരും ദിവസങ്ങളില്‍ നിഹ്‌മാന്‍സ്, കിഡ്വായി വിക്ടോറിയ ഹോസ്പിറ്റലുകളിലും വീല്‍ചെയറുകള്‍ വിതരണം ചെയ്യും വിതരണ ഉദ്ഘാടനത്തിന് എസ് വൈ എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബഷീര്‍ സഹദി ബെംഗളുരു ജില്ലാ പ്രസിഡണ്ട് ജാഫര്‍ നൂറാനി, സെക്രട്ടറി ഇബ്രാഹിം സഖാഫി , സാന്ത്വനം സെക്രട്ടറി നാസര്‍, വൈസ് പ്രസിഡന്റ് അനസ് സിദ്ധീഖി. മുസ്ലിം ജമാഅത് സെക്രട്ടറി സ്വാലിഹ് ടി.സി ട്രഷറര്‍ റഹ്‌മാന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
<br>
TAGS :  RELIEF WORKS | SYS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *