റോഡില്‍ മാങ്ങ പെറുക്കുന്നതിനിടെ ബസ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

റോഡില്‍ മാങ്ങ പെറുക്കുന്നതിനിടെ ബസ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പില്‍ നിന്നും മാങ്ങ പറിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം.  ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍, പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് അൽപനേരം ഗതാഗത തടസ്സമുണ്ടായി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
<BR>
TAGS : ACCIDENT | THAMARASSERY
SUMMARY : While collecting mangoes on the road, the bus ran over; Three people were injured, one is in critical condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *