അമ്മയ്‌ക്കൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയിൽനിന്ന് നായ ദേഹത്തേക്ക് വീണു; മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

അമ്മയ്‌ക്കൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയിൽനിന്ന് നായ ദേഹത്തേക്ക് വീണു; മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ: അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയില്‍ നിന്ന് നായ ദേഹത്തുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താന അമൃത് നഗറില്‍ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയ്ക്കുമേല്‍ ഗോള്‍ഡന്‍ റിട്രീവര്‍ നായ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കാല്‍സേകര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

മാതാപിതാക്കളുടെ ഒറ്റമകളായിരുന്നു മരിച്ച പെണ്‍കുട്ടിയെന്നും പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം നായയെ ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോ അതോ സ്വമേധയാ താഴേക്ക് ചാടിയതാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ജെയ്ദ് സയ്യദ് എന്നയാള്‍ ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ട നായയെ വളര്‍ത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നായയെ വളര്‍ത്താന്‍ ഉടമ ലൈസന്‍സ് എടുത്തിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

<br>
TAGS : MUMBAI | CHILD DEATH
SUMMARY : While walking with his mother, the dog fell from the fifth floor; A tragic end for a three-year-old girl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *