ടിവി കണ്ടുകൊണ്ടിരിക്കെ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; തീ ആളിപടര്‍ന്നു, വിദ്യാര്‍ഥിക്ക് പരുക്ക്

ടിവി കണ്ടുകൊണ്ടിരിക്കെ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; തീ ആളിപടര്‍ന്നു, വിദ്യാര്‍ഥിക്ക് പരുക്ക്

വയനാട്: കൽപ്പറ്റ അമ്പിലേരിയില്‍ ടിവി പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരുക്കേറ്റു. കൈക്ക് പരുക്കേറ്റ വിദ്യാർഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ട് കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ തീ ആളിപ്പടർന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൽ വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
<BR>
TAGS : TV BLAST | WAYANAD
SUMMARY : While watching TV, a loud explosion occurred; fire broke out; student injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *