കൈക്കൂലി; വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ

കൈക്കൂലി; വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങിയതിനു വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. വധശ്രമക്കേസിൽ കുടുക്കാതിരിക്കാൻ യുവാവിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് ആണ് പിഎസ്ഐ ഗംഗാധറിനെ പിടികൂടിയത്.

ലോകായുക്ത പോലീസ് സൂപ്രണ്ട് ശ്രീനാഥ് മഹാദേവ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗംഗാധറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗംഗാധർ തന്നോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായി കാണിച്ച് അംബരീഷ് ആണ് ലോകായുക്ത പോലീസിൽ പരാതി നൽകിയത്. വൈറ്റ്‌ഫീൽഡ് പോലീസ് സ്‌റ്റേഷനിൽ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് അംബരീഷ്. കേസിൽ ജാമ്യം ലഭിച്ചിട്ടും പിഎസ്ഐ അംബരീഷിനെ ബന്ധപ്പെടുകയും മറ്റൊരു കേസിൽ വീണ്ടും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ നിന്ന് വിട്ടുനിൽക്കാൻ 50,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.

തുടർന്ന് ലോകായുക്തയുടെ നിർദേശ പ്രകാരം അംബരീഷ് ഇയാൾക്ക് 25,000 രൂപ നൽകി. ഉടൻ തന്നെ ലോകായുക്ത സംഘമെത്തി എസ്ഐയെ കൈയോടെ പിടികൂടുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Whitefield PSI arrested over taking bribe from accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *