പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട ഭർത്താവുമായി പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ബെംഗളൂരു  മാച്ചോഹള്ളി സ്വദേശിനി പൂജയാണ് (31) ഭർത്താവ് അനിൽകുമാറുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

പൂജയും അനിൽകുമാറും മാച്ചോഹള്ളിയിലെ പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും തർക്കത്തിലേർപ്പെട്ടത്.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ പുഴുങ്ങിയ മുട്ട പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. വീട്ടിലെ ഗൃഹനാഥൻ താനാണെന്നും അതിനാൽ കൂടുതൽ മുട്ട തനിക്ക് അവകാശപ്പെട്ടതാണെന്ന് അനിൽകുമാർ വാദിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പൂജ തയ്യാറായില്ല. തുടർന്ന് അനിൽകുമാർ ഭാര്യയുടെ പാചകം മോശമാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നുമൊക്കെ പറഞ്ഞ് പൂജയെ കുറ്റപ്പെടുത്തി. ഇതിനെ തുടർന്നാണ് പൂജ ആത്മഹത്യ ചെയ്തത്.

പുലർച്ചയോടെ ഭാര്യയെ കാണാനില്ലെന്ന് മനസിലാക്കിയ അനിൽ കുമാർ നടത്തിയ തിരച്ചിലിൽ പൂജയെ ഫ്ളാറ്റിന് താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാക്ടറി ഉടമയുടെ പരാതിയിൽ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അനികുമാറിനെ അറസ്റ്റ് ചെയ്തു.

TAGS: BENGALURU UPDATES, CRIME
KEYWORDS: Wife commits suicide over argument with husband

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *