വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയുടെ ഭാര്യ കസ്റ്റഡിയിൽ

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയുടെ ഭാര്യ കസ്റ്റഡിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാഗേന്ദ്രയെ ബെംഗളൂരു കോടതി ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വാൽമീകി വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ കർണാടക മന്ത്രി ബി നാഗേന്ദ്ര, എംഎൽഎ ബസനഗൗഡ ദദ്ദൽ എന്നിവരുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാഗേന്ദ്ര ഭാര്യയോട് വെളിപ്പെടുത്തിയിരുന്നതായി ഇഡി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പട്ടികവർഗ വികസന കോർപ്പറേഷനിലെ ജീവനക്കാരനായ ചന്ദ്രശേഖറിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് അഴിമതി പുറത്താകുന്നത്. ബെംഗളൂരുവിലെ എംവിഡിസിയിൽ സൂപ്രണ്ടായിരുന്നു ചന്ദ്രശേഖർ.

പോലീസ് കണ്ടെടുത്ത ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ചന്ദ്രശേഖരൻ മൂന്ന് ഉദ്യോഗസ്ഥരുടെയും മുൻ മന്ത്രിയുടെയും പേരുകളും കോർപ്പറേഷനിൽ കോടികളുടെ അഴിമതിയും ആരോപിച്ചു. ജൂൺ ആറിന് താൻ സ്വമേധയാ രാജിവയ്‌ക്കാൻ തീരുമാനിച്ചതായി നാഗേന്ദ്ര പറഞ്ഞു. കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.

TAGS: KARNATAKA | B NAGENDRA | ED
SUMMARY: ED detains former Karnataka Minister Nagendra’s wife in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *