മലപ്പുറം: അരീക്കോട് വെള്ളേരി അങ്ങാടിയില്‍ മദ്രസ വിദ്യാർഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം. തലനാരിഴക്കാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരുക്കേറ്റ വിദ്യാർഥികൾ ആശുപതിയില്‍ ചികിത്സ തേടി.
TAGS : LATEST NEWS
SUMMARY : Wild boar attacks madrasa students

Posted inKERALA LATEST NEWS
