വീണ്ടും കാട്ടാന ആക്രമണം; കണ്ണൂരിൽ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം; കണ്ണൂരിൽ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കശുഅണ്ടി ശേഖരിക്കാൻ പോയ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 13ാം ബ്ലോക്കില്‍ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ദമ്പതികളുടെ വീട്ടിന് സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. സംഭവത്തെ തുടർന്ന് ആർ.ആർ.ടി സംഘം ഉള്‍പ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കഴിഞ്ഞ ആറു വർഷത്തിനിടെ 11 പേരാണ് കാട്ടാന ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെട്ടത്.

TAGS : WILD ELEPHANT
SUMMARY : Wild elephant attack again; Wild elephant trampled to death in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *