കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

ബെംഗളൂരു : മൈസൂരു സരഗുർ താലൂക്കിലെ ഹെഗ്ഗിഡാലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ ദണ്ഡനായകന്‍ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. കൃഷിയിടത്തിലെത്തിയ ദണ്ഡനായകിനെ ആന ചവിട്ടി തെറിപ്പിക്കുയായിരുന്നു. എച്ച്ഡി കോട്ടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

സംഭവത്തിൽ വനംവകുപ്പിനെതിരേ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്നും ഇതിനോടകം  നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ജനങ്ങളുടെ സുരക്ഷയ്ക്കായി വനംവകുപ്പ് ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
<br>
TAGS :  ELEPHANT ATTACK | MYSURU
SUMMARY : Wild elephant attack; The farmer was seriously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *