സ്കൂള്‍ വിദ്യാർഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

സ്കൂള്‍ വിദ്യാർഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: പീരുമേട്ടില്‍ ബസ്‌ കാത്തുനിന്ന സ്കൂള്‍ വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവമുണ്ടായത്. വിദ്യാർഥികള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും വിദ്യാർഥികളും ബഹളം വച്ചതോടെ കാട്ടാന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.

പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരിയഗിരി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച്‌ കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്കൂള്‍ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ വ്യക്തമാക്കി.

TAGS : WILD ELEPHANT | IDUKKI NEWS
SUMMARY : Wild elephant rushes at school students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *