വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. ചാമരാജനഗർ ബന്ദിപ്പൂർ ടൈഗർ റിസർവ് പരിധിയിലെ കുണ്ടുകെരെ റേഞ്ചിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് വയസ്സുള്ള ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. ഭക്ഷണം തേടി ഗ്രാമത്തിലേക്ക് വഴിതെറ്റിയ ആനയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്രാമത്തിലെ വൈദ്യുതി വേലിയിൽ സ്പർശിച്ചതാണ് അപകടകാരണം. ഷെരീഫ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിൽ കെട്ടിയ വേലിയിൽ ചവിട്ടിയതാണ് ആന ചെരിയാൻ കാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഭൂവുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡിസിഎഫ് എസ്. പ്രഭാകരൻ പറഞ്ഞു.

TAGS: KARNATAKA | DEATH
SUMMARY: Tusker electrocuted in Karnataka’s Chamarajanagar district

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *