ജറുസലേമിന് സമീപം എസ്താവോൾ വനത്തിൽ കാട്ടുതീ പടരുന്നു; ആളുകളെ ഒഴിപ്പിച്ചു

ജറുസലേമിന് സമീപം എസ്താവോൾ വനത്തിൽ കാട്ടുതീ പടരുന്നു; ആളുകളെ ഒഴിപ്പിച്ചു

ജറുസലേമിന് സമീപം എസ്താവോൾ വനത്തിൽ ബുധനാഴ്ച ഉണ്ടായ വന്‍ കാട്ടുതീയെ തുടര്‍ന്ന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും  ചെയ്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറുള്ള ഈ കുന്നുകളിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത്.

ജറുസലേം കുന്നുകളിൽ അഞ്ച് സ്ഥലങ്ങളിലെങ്കിലും തീ പടരുന്നതായാണ് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മെസിലാത്ത് സിയോണിനും നെവ് ഷാലോമിനും സമീപമുള്ള എസ്താവോൾ വനത്തിലാണ് കട്ടുതീ വന്‍ നാശം വിതച്ചത്. ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.

ലാട്രൂൺ ഇന്റർചേഞ്ച്, ലാട്രൂൺ കുന്ന്, ബെയ്റ്റ് ഷെമെഷിനടുത്തുള്ള മോഷവ് മെസിലാത്ത് സിയോൺ, കാനഡ പാർക്ക് എന്നിവിടങ്ങളിലും കാട്ടുതീപടര്‍ന്നു. ഇവിടങ്ങളില്‍ നിന്നും ഒട്ടേറെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

കാട്ടുതീ പടർന്നതിനെ തുടർന്ന് തെൽ അവീവിനും ജെറുസലേമിനും ഇടയിലുള്ള പ്രധാനപ്പെട്ട ഹൈവേ ആയ റൂട്ട് 1 അടച്ചു. സമീപത്തുള്ള 3, 65, 70, 85 റൂട്ടുകളും അടച്ചിട്ടുണ്ട്. ജറുസലേമിന് തെൽ അവീവിനും ഇടയിലുള്ള ട്രെയിൻ സർവീസും നിർത്തിവെച്ചിട്ടുണ്ട്.
<BR>
TAGS : WILDFIRE | JERUSALEM
SUMMARY : Wildfire spreads in Eshtaol forest near Jerusalem; people evacuated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *