ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം, മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു

ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം, മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു

ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീയിൽപെട്ട് അഞ്ചുപേർ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ചമുതൽ പടരുന്ന കാട്ടുതീയിൽ  അഗ്നിരക്ഷാസേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളിൽ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഹോളിവുഡ് താരങ്ങളടക്കം താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടർന്നത്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണം. പ്രദേശത്ത് വെള്ളം വർഷിച്ച് തീകെടുത്താൻ ശ്രമം തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിൻ ക്രൗലി പറഞ്ഞു.
<BR>
TAGS : WILDFIRES | LOS ANGELES
SUMMARY : Wildfires in Los Angeles; Five dead, more than 30,000 evacuated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *