വന്യജീവി ആക്രമണം; വയനാടിന് 50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

വന്യജീവി ആക്രമണം; വയനാടിന് 50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം:  വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം നേരിടുന്നതിനായി 50 ലക്ഷം അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് തുക അനുവദിച്ചത്. പണം ജില്ലാ കലക്ടര്‍ക്ക് കൈമാറും. വയനാട്ടില്‍ നിരന്തരം വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കും.

2016 മുതല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 192 പേരാണെന്ന് വനംമന്ത്രി വെളിപ്പെടുത്തി. ആറുപേരാണ് കടുവയുടെ ആക്രമണത്തില്‍ മാത്രം കൊലപ്പെട്ടത്. നിയമസഭയിലാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്.

അതിനിടെ, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കൈമാറി. അഞ്ചു ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്.

അതേസമയം വയനാട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടിൽ നാളെയും ഹർത്താലാണ്. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
<BR>
TAGS : WAYANAD
SUMMARY : Wildlife attacks; Govt allocated 50 lakhs to Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *