സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല; സിദ്ധരാമയ്യ

സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് ശക്തി സ്കീം ഉൾപ്പെടെയുള്ള സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്ത അഞ്ച് ​ഗ്യാരണ്ടികൾ നടപ്പാക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നിലവിൽ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതികൾ അഞ്ച് വർഷത്തേക്ക് മാത്രമായി നിർത്തില്ലെന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2024-25 ബജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി. ഇതിൽ 56,000 കോടി രൂപ ഗ്യാരൻ്റിക്കും 60,000 കോടിയിലധികം വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റിവെച്ചത്. ​ഗ്യാരന്റി പദ്ധതികൾ സ്വാഭാവികമായും സംസ്ഥാന ഖജനാവിന് ഭാരമാകും. എന്നാൽ ഇത് വഴി വികസന പ്രവർത്തനങ്ങൾ നിർത്തില്ലെന്നും എല്ലാ ചെലവുകളും വഹിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

നികുതിദായകരല്ലാത്ത വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കിയ ശക്തി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ള കുടുംബങ്ങള്‍ക്ക് 10 കിലോഗ്രാം അരി നല്‍കുന്ന അന്ന ഭാഗ്യ പദ്ധതി, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി പദ്ധതി, ഡിപ്ലോമ – ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് 4500 രൂപ പ്രതിമാസം നല്‍കുന്ന യുവനിധി പദ്ധതി എന്നിവയാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കിയ അഞ്ച് ഗ്യാരണ്ടികള്‍.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Will continue with all guarantee schemes, says cm Siddaramiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *