കുഴികൾ നികത്തൽ; നിരീക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും

കുഴികൾ നികത്തൽ; നിരീക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കുഴികൾ നികത്തുന്ന ജോലികൾ പൂർത്തിയാക്കുന്നത് നിരീക്ഷിക്കാൻ സോണൽ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് പ്രധാന റോഡുകളിലെ കുഴികൾ നികത്താൻ ആണ് ബിബിഎംപി ലക്ഷ്യമിടുന്നത്.

ബിബിഎംപിയുടെ കീഴിലുള്ള മൊത്തം റോഡ് ശൃംഖല ഏകദേശം 12,878 കിലോമീറ്ററാണ്. അതിൽ 1,344.84 കിലോമീറ്റർ റോഡുകൾ ആർട്ടിരിയൽ, സബ്-ആർട്ടീരിയൽ റോഡുകളായാണ് കണക്കാക്കപ്പെടുന്നത്. റോഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പാണ് ഇവ റോഡുകൾ പരിപാലിക്കുന്നത്. ബാക്കിയുള്ള 11,533.16 കിലോമീറ്റർ റോഡുകൾ സോണൽ തലത്തിൽ ബിബിഎംപിയാണ് പരിപാലിക്കുന്നത്.

സോണൽ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത് റോഡുകളിലെ കുഴികൾ പരിഹരിക്കുന്നതിനും നിശ്ചിത കാലയളവിനുള്ളിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സഹായിക്കുമെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു. അതാത് സോണൽ കമ്മീഷണർമാരുടെ നേതൃത്വത്തിലായിരിക്കും ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുക.

ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയിൽ സോണൽ കമ്മീഷണർ ചെയർമാനും സോണൽ ജോയിൻ്റ് കമ്മീഷണർ, സോണൽ ചീഫ് എഞ്ചിനീയർമാർ, സോണൽ അസിസ്റ്റൻ്റ് ട്രാഫിക് പോലീസ് കമ്മീഷണർ, സോണൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർമാർ എന്നിവർ അംഗങ്ങളായിരിക്കും. സോണൽ കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി കൺട്രോളർ (ധനകാര്യം) മെമ്പർ ഫോഴ്‌സിന്റെ സെക്രട്ടറിയായിരിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *