13 സീറ്റുകളിലും വിജയം; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ ഭരണം പിടിച്ച് കെഎസ്‌യു

13 സീറ്റുകളിലും വിജയം; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ ഭരണം പിടിച്ച് കെഎസ്‌യു

കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാല യൂണിയന്‍ ഭരണം പിടിച്ചെടുത്ത് കെ എസ് യു. 30 വര്‍ഷത്തിന് ശേഷമാണ് കെ എസ് യുവിന്റെ വിജയം. ചെയര്‍മാനായി കെ എസ് യുവിന്റെ കുര്യന്‍ ബിജു തിരഞ്ഞെടുക്കപ്പെട്ടു. . ഇതിന് മുമ്പ്‍ 1993-94 ബാച്ചുകളിലാണ് കുസാറ്റിൽ കെഎസ്‍യുവിന് ആധിപത്യമുണ്ടായിരുന്നത്. കഴിഞ്ഞ തവണ എസ്എഫ്ഐ 13 സീറ്റുകളില്‍ വിജയിച്ചിരുന്നു.

ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്. 15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.
<br>
TAGS : KSU
SUMMARY : Win in all 13 seats; After 30 years, KSU took over the rule of Kusat Union

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *