സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 10 ദിവസത്തെക്കാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സമ്മേളനം നടക്കുന്നത്. അഞ്ച് ബില്ലുകളും മൂന്ന് സ്വകാര്യ ബില്ലുകളും രണ്ട് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും സമ്മേളനത്തിൽ അവതരിപ്പിക്കും.

കർണാടക സർവകലാശാല (ഭേദഗതി ബിൽ), ബസവന ബാഗേവാഡി വികസന അതോറിറ്റി ബിൽ, ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ് സർവകലാശാല (ഭേദഗതി) ബിൽ, കർണാടക ലേബർ വെൽഫെയർ ഫണ്ട് (ഭേദഗതി) ബിൽ, കർണാടക ടൂറിസം റോപ്‌വേ ബിൽ, ബിബിഎംപി (ഭേദഗതി) ഓർഡിനൻസ്, കർണാടക ജിഎസ്ടി (ഭേദഗതി) എന്നിവയാണ് പ്രധാനമായി അവതരിപ്പിക്കുന്ന ബില്ലുകൾ.

6,000 പോലീസുകാരടക്കം 8,500 സുരക്ഷ സേനയെ വിധാൻ സൗധയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ടെന്ന് സ്പീക്കർ യു. ടി. ഖാദർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന ബെളഗാവി കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ചിത്ര പ്രദർശനം ഉണ്ടായിരിക്കും.കൂടാതെ അനുഭവ മണ്ഡപത്തിൻ്റെ പുതിയ ചിത്രം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.

TAGS: KARNATAKA | WINTER SESSION
SUMMARY: Winter session at Belagavi to begin tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *