കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 9 ബെളഗാവി സുവർണ വിധാൻസൗധയില്‍ നടക്കും സമ്മേളനം. ഡിസംബർ 20 വരെ നീളും. മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ബെളഗാവിയിൽ 2006 മുതൽ വർഷത്തിലൊരിക്കൽ നിയമസഭാ സമ്മേളനങ്ങൾ ചേരാറുണ്ട്. സുവർണ വിധാന സൗധയിൽ കർണാടക നിയമസഭയും കൗൺസിലും യോഗം ചേരാൻ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും. പുതിയ ബില്ലുകളും സഭയിൽ അവതരിപ്പിക്കും.
<br>
TAGS : LEGISLATIVE SESSION
SUMMARY : Winter Session of Karnataka Legislative Assembly; Belagavi from December 9

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *