ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും സംഘടിപ്പിച്ചു

ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും സംഘടിപ്പിച്ചു

ബെംഗളൂരു: വേള്‍ഡ് മലയാളി ഫെഡറഷന്‍ ബാംഗ്ലൂര്‍ കൗണ്‍സിലിന്റെ എന്‍വയോന്‍മെന്റ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഫോറം, മാതൃഭൂമി സീഡ് എന്നിവയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന അന്തരിച്ച കെ ഭാസ്‌കരന്‍ മാഷിന്റെ അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും ഇന്ദിരാനഗര്‍ റോട്ടറി ഹോളില്‍ നടന്നു

സാഹിത്യ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ രമ പ്രസന്ന പിഷാരടി സ്വാഗതം പറഞ്ഞു. ഡബ്ല്യു.എം.എഫ് ബാംഗ്ലൂര്‍ കൗണ്‍സില്‍ പ്രസിഡന്റ് ജ്യോതിസ് മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുധാകരന്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സീതാരാമന്‍ നൃത്യാംഗണ സ്‌കൂള്‍ ഓഫ് സ്‌കൂള്‍ ഡയറക്ടര്‍ നര്‍ത്തകി സ്വപ്ന രാജേന്ദ്ര കുമാര്‍, പാര്‍വതാരോഹകയും നര്‍ത്തകയുമായ മീര മോഹന്‍, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ക്യാബിനറ്റ് അംഗം റെജിന്‍ ചാലപ്പുറം, ബാംഗ്ലൂര്‍ ഘടകം പ്രസിഡന്റ് ജ്യോതിസ് മാത്യു, എന്നിവര്‍ ഭാസ്‌കരന്‍ മാഷിന്റെ പൊതുജീവിതത്തെ അനുസ്മരിച്ചു. നാഷണല്‍ സെക്രട്ടറി റോയ്‌ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. നന്ദന്‍, ഡോ പ്രേംരാജ്, ഭാസ്‌കരന്‍ മാഷിന്റെ മകള്‍ നിമിഷ, മകളുടെ ഭര്‍ത്താവ് നിധിന്‍, രവികുമാര്‍ തിരുമല, പ്രിയ എന്നിവര്‍ പങ്കെടുത്തു. ഡബ്ല്യു.എം.എഫ് സെക്രട്ടറി റോയ് നന്ദി പറഞ്ഞു.
<BR>
TAGS : WMF | MALAYALI ORGANIZATION
SUMMARY : WMF bangalore council Bhaskaran anusmarana yogam conducted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *